Latest News

സ്വപ്ന വാഹനം സ്വന്തമാക്കി നടി പ്രയാഗ മാര്‍ട്ടിന്‍

നടി പ്രയാഗ മാര്‍ട്ടിന്‍റെ വാഹനപ്രേമം സിനിമാ ലോകത്തും വാഹനലോകത്തുമെല്ലാം ഒരുപോലെ ചര്‍ച്ചാ വിഷയമാണ്. എസ്‍യുവികളും ബുള്ളറ്റുകളുമൊക്കെ ഇഷ്‍പ്പെടുന്ന പ്രയാഗ ഒരു ജീപ്പ് കോംപസ് സ്വന്തമാക്കിയതാണ് പുതിയ വാര്‍ത്ത. രാജ്യത്തെ നിരത്തുകളിലേക്ക് വിപ്ലവം സൃഷ്‍ടിച്ചു കൊണ്ടു കടന്നു വന്ന ഐക്കണിക്ക് മോഡല്‍ നടി സ്വന്തമാക്കിയ വിവരം ജീപ്പ് ഡീലര്‍മാര്‍ തന്നെയാണ് ഫേസ് ബുക്കിലൂടെ പങ്ക് വച്ചത്.അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ജനപ്രിയവാഹനം ഇന്ത്യയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. നടന്‍ ശ്രീനിവാസനും ഉണ്ണി മുകുന്ദനും ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു.ഫോര്‍ഡ് എന്‍ഡവര്‍, റെനോ ഡസ്റ്റര്‍, മാരുതി സെലേറിയോ തുടങ്ങിയ വാഹനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രായഗയുടെ ഗാരേജ്. കട്ടം പോട്ട സട്ടൈ എന്ന തമിഴ് ചിത്രത്തില്‍ പ്രയാഗ 120 km/hr വേഗത്തില്‍ ബുള്ളറ്റോടിച്ചത് വാര്‍ത്തയായിരുന്നു. പിശാച് എന്ന ഹൊറര്‍ ചിത്രത്തിലും പ്രയാഗ ബുള്ളറ്റ് ഓടിച്ചിരുന്നു

MOST POPULAR

To Top