Latest News

“സ്വന്തക്കാരല്ല ; സ്വന്തം എന്നു തോന്നുന്നവരുണ്ടാകണം” മികച്ച അഭിപ്രായം നേടി ബി ടെക്‌ | റീവ്യൂ

സൺഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ അഭിനയിച്ച് സൺഡേ ഹോളിഡേയുടെ നിർമാതാക്കൾ ആയ മാക്ട്രോ പിക്ചേഴ്‌സ് നിർമിച്ച് തീയേറ്ററുകളിൽ എത്തിയ ബി ടെക്‌നു കേരളമൊട്ടാകെ മികച്ച അഭിപ്രായം നേടുന്നു.

ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ മൃദുൽ നായർ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡോൺ, റയീസ്, ജബ്ബ് ഹാരി മെറ്റ് സേജൽ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ അസ്സോസിയേറ്റ് ആയിരുന്ന മനോജ് കുമാർ കട്ടോയി ആണ്.

പൂർണമായും ബാംഗ്ലൂരിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, അനൂപ് മേനോൻ, അപർണ ബാലമുരളി, ശ്രീനാഥ് ഭാസി, അർജുൻ അശോക്, സൈജു കുറുപ്പ്, ദീപക്, അജു വർഗീസ്, നിരഞ്ജന, അലൻസിയാർ, എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്നു

ചിത്രത്തിന്റെ ആദ്യ പകുതി ക്യാംപസ്, ഫ്രണ്ട്ഷിപ്പ്, മാസ്സ് രംഗങ്ങളിലൂടെ കടന്നു പോകുമ്പോൾ രണ്ടാം പകുതിയിൽ ചിത്രം അടിമുടി മാറി തികച്ചും ഒരു ത്രില്ലർ സിനിമ അനുഭവത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു.

രണ്ടാം പകുതിയെ അപേക്ഷിച്ച് ആദ്യ പകുതി ക്യാംപസ്, ഫ്രണ്ട്ഷിപ്പ്, മാസ്സ്, രംഗങ്ങൾക്ക് കുറച്ചധികം സമയം എടുക്കുമ്പോൾ രണ്ടാം പകുതിയിലെ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ത്രില്ലർ അനുഭവം പെട്ടന്നു അവസാനിക്കുന്ന രീതിയിലാണ് ചിത്രം ക്രമീകരിച്ചിരിക്കുന്നത്

സമൂഹത്തിൽ നേരിടുന്ന ഒരു ഗുരുതരമായ വിഷയം അതിന്റെതായ ആദികാരികതയിൽ അവതരിപ്പിക്കാൻ ചിത്രത്തിന്റെ ഡയറക്ടർ മൃദുൽ നായർക്ക് ആയിട്ടുണ്ട്

അഭിനേതാക്കാൾ എല്ലാവരും തന്നെ മികച്ച അഭിനയം കാഴ്ച്ചവെച്ചപ്പോൾ ചിത്രം വ്യത്യസ്തമായ ഒരു അനുഭവം തന്നെ പ്രേക്ഷകർക്ക് നൽകി, ചിത്രത്തിലെ “സ്വന്തക്കാരു കൊറേ ഉണ്ടായിട്ടു കാര്യമില്ല, സ്വന്തമെന്നു തോന്നുന്ന കുറച്ച്പേർ ഉണ്ടാകണം” എന്ന ഡയലോഗ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

ആസിഫ് അലിയുടെ ഇൻട്രോയിൽ തുടങ്ങി ക്ലൈമാക്സ് വരെ പ്രേക്ഷകർക്ക് ഒട്ടും മടുപ്പിക്കാതെ മികച്ച അനുഭവം നൽകുന്ന ബിടെക്കിന്‌ തീയേറ്ററുകളിൽ കയ്യടികളുടെയും ആർപ്പുവിളികളുടെയും മികച്ച വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്

 

MOVIE MOSQUITOES RATING : 3.5/5

MOST POPULAR

To Top