Celebrity Talks

‘സഹതാരങ്ങളോട് മോശം പെരുമാറ്റം’: മറുപടിയുമായി സായ്

ടി സായ് പല്ലവിയുടെ പെരുമാറ്റം സഹതാരങ്ങള്‍ക്ക് സഹിക്കാനാകുന്നില്ല എന്ന ആരോപണവുമായി നടന്‍ നാഗശൗര്യ രംഗത്തെത്തിയിരുന്നു. എല്‍. വിജയ് സംവിധാനം ചെയ്യുന്ന കാരുവില്‍ നാഗശൗര്യയാണ് സായിയുടെ നായകന്‍.

 

‘ഞാന്‍ കാരണം നിങ്ങള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടുവോ? സായ് പല്ലവി വിജയ്‌നോടും നീരവിനോടും ചോദിച്ചു. അവര്‍ക്ക് അങ്ങനെ തോന്നിയില്ലെന്നായിരുന്നു അവരുടെ മറുപടി.

എന്റെ കൂടെ ജോലി ചെയ്യുന്ന ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. ഒരാളെ വേദനിപ്പിക്കാന്‍ എനിക്കറിയില്ല. എന്നെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ നിര്‍മാതാവിനോടോ സംവിധായകനോടോ പറയാമായിരുന്നു. എങ്കില്‍ മാത്രമേ നല്ല അന്തരീക്ഷം സെറ്റില്‍ ഉണ്ടാകൂ.

നാഗശൗര്യയുടെ ചിന്തകളെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് തോന്നിയത് എന്തോ അത് അദ്ദേഹത്തിന് പറയാം. ഞാന്‍ മന:പൂര്‍വം നാഗശൗര്യയെ വേദനിപ്പിച്ചിട്ടില്ല. അഥവാ അങ്ങനെ സംഭവിച്ചുവെങ്കില്‍ മാപ്പ്.’

MOST POPULAR

To Top