Latest News

വേദിക ബോളിവുഡിലേക്ക് ; നായകൻ ആര് ?

ശൃംഗാരവേലന്‍, ജെയിംസ് ആന്‍ ആലീസ്, വെല്‍കം ടു സെന്‍ട്രല്‍ ജെയില്‍ തുടങ്ങിയ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയാ നടിയാണ് വേദിക. ജീത്തു ജോസഫിന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയാകുന്നത് തെന്നിന്ത്യന്‍ സുന്ദരി വേദികയാണ് . ഇമ്രാന്‍ ഹാഷ്മിയ്ക്ക് ഒപ്പം ഋഷി കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.ദ ബോഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായാണ് വേദിക എത്തുക. 2012 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ദ ബോഡിയുടെ റീമേക്കാണിത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് എന്ന് വിശേപ്പിക്കാവുന്ന ദൃശ്യത്തിന്‍റെ സംവിധായകന്‍ കൂടിയായ ജീത്തു ജോസഫ്, ചിത്രത്തിന്‍റെ തമിഴ് റിമേക്ക് പാപനാശം എന്ന പേരില്‍ സംവിധാനം ചെയ്തിരുന്നു. ഇതിന്‍റെ ഹിന്ദി പതിപ്പും പുറത്തിറങ്ങിയെങ്കിലും ദ ബോഡിയിലൂടെയാണ് ജീത്തു ജോസഫ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

MOST POPULAR

To Top