Celebrity Talks

വെറും പത്തൊമ്പത് ദിവസം കൊണ്ട് തകര്‍ന്നുപോയ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് രചന നാരായണന്‍കുട്ടി

കൊച്ചി:ഭര്‍ത്താവ് അരുണും താനുമായുള്ള വിവാഹ മോചനത്തെത്തുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും സഹിയ്ക്കാന്‍ കഴിയാത്ത രീതിയില്‍ പീഡിപ്പിക്കുന്നതിനാല്‍ ആണ് വിവാഹ മോചനം ആവശ്യപ്പെട്ടത് എന്ന് രചന വ്യക്തമാക്കി. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് രചന ഇക്കാര്യം വെളിപ്പെടുത്തിയത്.സിനിമയില്‍ വിവാഹവും വിവാഹ മോചനവും ഒന്നും വലിയ വിഷയമല്ല. ബോളിവുഡിലും കോളിവുഡിലും മാത്രമല്ല, ഇങ്ങ് കേരളത്തിലും വിവാഹ മോചനം ഇപ്പോഴൊരു ഫാഷന്‍ പോലെയാണ് കണ്ടുവരുന്നത്. അക്കൂട്ടത്തിലൊരാളായിരിക്കുകയാണ്, മറിമായം എന്ന ഹാസ്യപരിപാടിയിലൂടെ ശ്രദ്ധേയയാവുകയും പിന്നീട് മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്തുവച്ച് അഭിനയമികവിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടി രചന നാരായണന്‍ കുട്ടി വിവാഹിതയായ കാര്യം പോലും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അടുത്തിടെ രചന നടത്തിയ ചില തുറന്നു പറച്ചിലുകളിലൂടെയാണ് രചനയുടെ ജീവിതത്തില്‍ സംഭവിച്ച ചില പരാജയങ്ങളെക്കുറിച്ച് അവരുടെ ആരാധകര്‍ അറിഞ്ഞത്. വിവാഹജീവിതത്തിലായിരുന്നു തനിക്ക് പരാജയങ്ങള്‍ അടിയ്ക്കടി ഉണ്ടായതെന്ന് രചന പറയുകയുണ്ടായി.

ആലപ്പുഴ സ്വദേശി അരുണും രചനയുടെയും വിവാഹം 2011 ജനുവരി 9 ന് ആയിരുന്നു. ബന്ധം തുടരാനാകില്ലെന്ന് കാണിച്ച് 2012 മാര്‍ച്ച് 14 ന് വിവാഹ മോചനത്തിനായി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ടാണ് രചന ഹര്‍ജി നല്‍കിയത്. എന്നാല്‍ വിവാഹ മോചനത്തിന് കാരണം എന്താണെന്ന് താരം ഇതുവരെ വെളിപ്പടുത്തിയിരുന്നില്ല. ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചറായി ജോലിനോക്കുമ്പോള്‍ അയിരുന്നു രചനയുെട വിവാഹം. പത്തൊമ്പതു ദിവസം മാത്രം നീണ്ട ബന്ധം വിവാഹമോചന വഴിയിലാണിപ്പോള്‍. ” ആലോചിച്ചുളള വിവാഹമായിരുന്നെങ്കിലും ആലോചിക്കുമ്പോള്‍ അറിഞ്ഞ വിവരങ്ങള്‍ പലതും തെറ്റായിരുന്നു. അതുകൊണ്ട് വിവാഹമോചനം വേണ്ടി വന്നു.” ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്ക് അടുത്ത് കൊല്ലകടവാണ് അരുണിന്റെ സ്വദേശം.

മഴവില്‍ മനോരമയിലെ ‘മറിമായം’ എന്ന സീരിയലിലെ വല്‍സലാ മാഡം എന്ന കഥാപാത്രത്തിലൂടെയാണ് രചന നാരായണന്‍കുട്ടി ഏറെ പ്രശസ്തയായത്. അതിനു മുന്‍പ് തീര്‍ത്ഥാടനം, കാലചക്രം, നിഴല്‍ക്കുത്ത് എന്നീ ചിത്രങ്ങളില്‍ രചന ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വല്‍സലാമാഡം വന്‍വിജയമായതോടെയാണ് ‘ലക്കി സ്റ്റാറി’ല്‍ ജയറാമിന്റെ നായികയാവാനുള്ള അവസരം രചനയെത്തേടിയെത്തിയത്.തുടര്‍ന്ന് മലയാള സിനിമാ ലോകത്ത് രചന നാരായണന്‍ കുട്ടി സ്വന്തമായൊരു സ്ഥാനം കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഇതിനിടയില്‍ ആരാധകര്‍ക്ക് അറിയേണ്ടത് താരത്തിന്റെ വിവാഹ മോചനത്തെക്കുറിച്ചായിരുന്നു. ഇക്കാര്യത്തില്‍ ആണ് രചനയിപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുന്നത്.രചനയുടെ വാക്കുകളിലേയ്ക്ക്…പ്രണയവിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ എന്റേത് പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. റേഡിയോ മാംഗോയില്‍ ആര്‍ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് ബിഎഡ് പഠിച്ചത്. ദേവമാത സിഎംഐ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു വിവാഹം.

2011 ജനുവരിയിലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായുള്ള എന്റെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരായി കഴിഞ്ഞത്. 2012 ല്‍ തന്നെ വിവാഹമോചനവും നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന എന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അവിടെനിന്ന് സിനിമയിലും എത്തി. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ജീവിതം ഹാപ്പിയുമാണ്.</

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top