Latest News

മോഹൻലാലിന് ആ കഥാപാത്രം നഷ്ടമായത് തീരാ നഷ്ട്ടം .

1994 ഇൽ പുറത്തിറങ്ങിയ കമീഷണർ സുരേഷ് ഗോപിയുടെ കരിയറിലെ രാജകീയ വിജയം നേടിയ ചിത്രമാണ് . കമീഷണർക്ക് പുറകെ സുരേഷ് ഗോപിയുടെ പുറത്തു വന്ന 17 ഓളം ചിത്രങ്ങളിൽ 4 ഓളം ബേധപെട്ട വിജയവും 13 ഓളം ചിത്രങ്ങൾ കനത്ത പരാചയങ്ങളുമായിരുന്നു . ഒടുവിൽ ജോഷിയുടെ മാസ്മരികതയിൽ രഞ്ജി പണിക്കരുടെ രചനയിൽ സുരേഷ് ഗോപിയുടെ കിടിലൻ ഭാവവുമായി പുറത്തു വന്ന ലേലം എന്ന മേഘ ബ്ലോക്കബ്സ്റ്റർ ചിത്രമാണ് പടുകുഴിയിൽ വീണ സുരേഷ് ഗോപിയുടെ കരിയറിനെ പുതുക്കി പണിതത്. എന്നാൽ മലയാള സിനിമയുടെ ബോസ്‌ഓഫീസിനെ വിറപ്പിച്ചു സുരേഷ് ഗോപിയുടെ കരിയറിന് പുനർജ്ജന്മം കൊടുത്ത ലേലം യഥാർത്ഥത്തിൽ മോഹൻലാൽ ആരാധകർ ആരവത്തോടെ ആഘോഷിക്കേണ്ട ചിത്രമായിരുന്നു . രഞ്ജി പണിക്കരുടെ രചനയിൽ മോഹൻ ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ലേലം . അക്കാലത്തെ സിനിമ വാരികകളിൽ മോഹൻലാൽ , ഷാജി കൈലാസ് രഞ്ജി പണിക്കർ ചിത്രമായ ലേലത്തെ കുറിച്ച് റിപോർട്ടുകൾ വന്നിരുന്നു . കൂടുതൽ അറിയാൻ വീഡിയോ കാണുക .

MOST POPULAR

To Top