Latest News

ബാബു ആന്റണി എത്തുന്നത് ഗുണ്ടാ തലവനായി, പവര്‍സ്റ്റാറിനെ കുറിച്ച്‌ അറിയാം

ഒരു അഡാറ് ലവ്വ് എന്ന പുതുമുഖ ചിത്രത്തിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മാസ് ചിത്രം പവര്‍ സ്റ്റാറില്‍ ബാബു ആന്റണി നായകനായി എത്തുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തൃശൂരിലെ ഒരു ഗൂണ്ടാ തലവനായാണ് ആക്ഷന്‍ സ്റ്റാര്‍ എത്തുന്നതെന്നാണ് സൂചന. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ പീറ്റര്‍ ഹെയ്‌നിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന പവര്‍സ്റ്റാറിനായി ഹോളിവുഡില്‍ നിന്നുള്ള സ്റ്റണ്ട് വിദഗ്ധരും അണിനിരക്കും. മികച്ച ബജറ്റില്‍ മാസ് രംഗങ്ങള്‍ കോര്‍ത്തിണക്കിയാകും ചിത്രമൊരുക്കുക എന്ന് ഒമര്‍ ലുലു വ്യക്തമാക്കി.മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസിലൂടെ ശ്രദ്ധേയരായ നിര്‍മാതാക്കളായ റോയല്‍ സിനിമാസാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. അഭിനേതാക്കളെ കുറിച്ചും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സാരംഗ് ജയപ്രകാശ്, ലിജോ പാണാടന്‍, വേണു വി എന്നിവര്‍ ചേര്‍ന്നാണ് പവര്‍സ്റ്റാറിന് തിരക്കഥ ഒരുക്കുന്നത്.

MOST POPULAR

To Top