Reviews

പ്രേക്ഷക മനസിൽ ഇടം നേടി കൃഷ്ണം ; മലയാളത്തിൽ ഇങ്ങനെ ഒരു ചിത്രം ഇതാദ്യം !…

അക്ഷയ് കൃഷ്ണൻ നായകനായി ശ്രീ ദിനേശ് ബാബു മഴവില്ലിന് ശേഷം അണിയിച്ചൊരുക്കിയ ഫാമിലി എന്റർടൈനറാണ് കൃഷ്ണം. റിയൽ ലൈഫ് സ്റ്റോറി എന്ന ടാഗ്‌ലൈനിൽ എത്തുന്ന കൃഷ്ണം അക്ഷയ് കൃഷ്ണൻ എന്ന കുട്ടിയുടെ ജീവിതത്തിലെ നേർക്കാഴ്ചകൾ തന്നെയാണ് നമ്മുക്ക് കാട്ടി തരുന്നത് .

അക്ഷയ് കൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന്റെ മുഖ്യ വേഷത്തില്‍ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ആദ്യപകുതിയും , കുടുംബ ബന്ധങ്ങളുടെ കരുത്തിൽ മുന്നേറുന്ന രണ്ടാം പകുതിയും പേക്ഷകർക്കൊരു നവ്യാനുഭവമായിരിക്കും. അച്ഛൻ , മകൻ ബന്ധത്തിന്റ്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന സിനിമ പശ്ചാത്തലം,മകനെ നഷ്ടപ്പെടും എന്ന സന്ദർഭത്തിൽ ഒരു അച്ഛനും അമ്മയും നേരിടുന്ന കഷ്ട്ടപാടുകളെ നമ്മുക്ക് കാട്ടി തരുന്നു. അവയെ എല്ലാം നേരിട്ട് മകനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതാന് ചിത്രത്തിന്റെ ഇതിവൃത്തം .

നായികയായി എത്തിയ ഐശ്യര്യ തന്റെ കഥാപാത്രം ഒരു പുതുമുഖത്തിന്റെ യാതൊരു പതര്‍ച്ചകളുമില്ലാതെ വൃത്തിയായി തന്നെ അവതരിപ്പിച്ചു . ചിത്രത്തില്‍ മറ്റു വേഷങ്ങളില്‍ എത്തിയ സായികുമാര്‍ , ശാന്തി കൃഷ്ണ , രഞ്ചി പണിക്കര്‍ എന്നിവരും തന്റെ കഥാപാത്രങ്ങള്‍ ചിത്രത്തിനു അനുയോജ്യമായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. സിനിമയിലെ 3 ഗാനങ്ങളും ഇതിനോടകം പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയവയാണ് ,സംവിധായകൻ തന്നെ ക്യാമറ ചലിപ്പിച്ചപ്പോൾ കഴ്ച്ചകാര്‍ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദ്രിശ്യാനുഭവം ആണ് ലഭിച്ചത്. ദിലീപ് സിംഗ് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റ്റെ പശ്ചാത്തല സംഗീതം മികച്ചു നിൽക്കുന്നു . ചുരുക്കി പറഞ്ഞാല്‍ എല്ലാത്തരം പ്രേക്ഷകർക്കും തീയറ്ററിൽ പോയി ആസ്വദിക്കാൻ പറ്റുന്ന സിനിമ തന്നെയാണ് കൃഷ്ണം. അടുത്തകാലത്തിറങ്ങിയ ഒരു മികച്ച ഫാമിലി മൂവിയാണ് കൃഷ്ണം .

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top