Celebrity Talks

പ്രണയം പരസ്യമാക്കി നയന്‍സം വിഘ്നേഷും !

പ്രണയം പരസ്യമാക്കി നയന്‍ താരയും വിഘ്നേഷ് ശിവനും. ഇരുവരും ഒന്നിച്ച്‌ നടത്തിയ അമേരിക്കന്‍ ട്രിപ്പിന്റെ റൊമാന്റിക് ഫോട്ടോകള്‍ വിഘ്നേഷ് തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്ക് വെച്ചതിലൂടെ വിവാഹം ഉടനുണ്ടാകുമെന്ന സൂചനയാണ് ഇരുവരും നല്‍കുന്നത് .

ഹോളി ഒഴിവുദിനങ്ങളാണ് നയന്‍താരയും കാമുകന്‍ വിഘ്നേഷ് ശിവനും അമേരിക്കയില്‍ ആഘോഷമാക്കിയത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോസാഞ്ചല്‍സ്, മലിബു, സാന്റാ മോനിക്ക എന്നിവിടങ്ങളില്‍ വെച്ചെടുത്ത മനോഹര ചിത്രങ്ങളാണ് വിഘ്നേഷ് പുറത്തു വിട്ടത്.

ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ കാണുമെന്നാണ് ആരാധകരും തമിഴ് സിനിമാ ലോകവും അടക്കം പറയുന്നത്. അടിക്കടി ഒന്നിച്ച്‌ യാത്ര ചെയ്തും അതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തും ഇരുവരും തങ്ങളുടെ പ്രണയ രഹസ്യം പറയാതെ പറയുകയാണ്.

ഇരുവരും ഉടൻ തന്നെ വിവാഹിതരാകണമെന്നും ഇനിയും പ്രണയിച്ച് നടക്കേണ്ട കാര്യമില്ലെന്നുമാണ് അസൂയക്കാരുടെ ചില പ്രതികരണങ്ങൾ. വിഘ്നേശ് ശിവനെ പരിഹസിച്ചും കമന്റുകൾ വരുന്നുണ്ട്. എന്നാൽ പാപ്പരാസികളെയും ഗോസിപ്പിനെയുമൊക്കെ കാറ്റിൽപറത്തി തങ്ങളുടെ ബന്ധം മനോഹരമായി തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് നയൻതാരയും വിഘ്നേശും ശ്രമിക്കുന്നത്

 

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top