Celebrity Talks

പാർവതിയെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

മ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കസബയെ വിമര്‍ശിച്ച നടി പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റും രംഗത്ത്. സ്ത്രീ വിരുദ്ധത സിനിമയില്‍ നിന്ന് തുടച്ചു മാറ്റണമെങ്കില്‍ സ്ത്രീകള്‍ തന്നെ അണിയറയില്‍ പ്രവര്‍ത്തിക്കണമെന്ന് പണ്ഡിറ്റ് ഫെയ്​സ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി കസബയ്‌ക്കെതിരെ അഭിപ്രായം പറഞ്ഞത്.

ഭൂരിഭാഗം സിനിമകളിലേയും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും എല്ലാം ആണുങ്ങളാകും….അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക. മുടക്കുമുതൽ തിരിച്ചു പിടിക്കുക , നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമ ചെയ്യുന്നവരുടെയും കച്ചവട സിനിമ ചെയ്യുന്നവരുടെയും ലക്ഷ്യം…അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ധരിക്കാനോ അല്ല.. സ്ത്രീകള്‍ സംവിധായകരായ് വരുമ്പോള്‍ അവരുടെ സിനിമയിലും നായിക മിഡിയും, ഗ്ലാമര്‍ രംഗങ്ങളും കാണിക്കുന്നു. ആരും കലയോടൊ,സിനിമയോടൊ, സാഹിത്യത്തോടൊ, സംഗീതത്തോടൊ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമാ നിര്‍മ്മിക്കുന്നത്. മലയാള സിനിമ മാറില്ല….വേണങ്കില്‍ പ്രേക്ഷകര്‍ക്ക് മാറി ചിന്തിച്ച് സിനിമയെ മാറ്റാം-പണ്ഡിറ്റ് കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയില്‍ ഒരു പ്രമുഖ നടന്റെ  പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങള്‍ സ്ത്രീ വിരുദ്ധമാണ് എന്നു അഭിപ്രായപ്പെട്ടല്ലോ….യഥാര്‍ത്ഥത്തില്‍ ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും എല്ലാം ആണുങ്ങളാകും….അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക….

പ്രേക്ഷകരില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്നു കരുതി അവരെ കൈയിലെടുത്തു ബിസിനസ്സു നടത്തുവാന്‍ ഗ്ലാമര്‍ സീന്‍, സെക്‌സ് സീന്‍ , ദ്വയാര്‍ത്ഥം എല്ലാം സിനിമയില്‍ കൊണ്ടു വരുന്നു….ഈ ബിസിനസ്സില്‍ പുരുഷന്മാര്‍ പലപ്പോഴും വിജയിക്കുന്നുമുണ്ട്….മുടക്കു മുതൽതിരിച്ചു പിടിക്കുക , നന്നായ് ബിസിനസ്സു ചെയ്യുക.

എന്നത് മാത്രമാണ് അവാര്‍ഡ് സിനിമ ചെയ്യുന്നവരുടെയും കച്ചവട സിനിമ ചെയ്യുന്നവരുടെയും ഏക ലക്ഷ്യം…അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ധരിക്കാനോ അല്ല..

ഈ അവസ്ഥ കണ്ട് ഏതെങ്കിലും സ്ത്രീകള്‍ക്കു വിഷമം തോന്നുന്നു എങ്കില്‍ ഒരേ ഒരു പോംവഴി….സ്ത്രീകളും സംവിധായകനും നിര്‍മാതാവും ആയി ബിസിനസ്സ്, മാര്‍ക്കറ്റിങ് ഒന്നും ചിന്തിക്കാതെ നടിമാരെ ഫുള്‍ ഡ്രസ് കൊടുത്തു മാന്യമായി അഭിനയിപ്പിച്ച്, മാന്യമായ സംഭാഷണങ്ങളിലൂടെ സിനിമ ചെയ്യുക….ഇതിപ്പോള്‍ സിനിമയിലേക്കു കടന്നു വരുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും അഭിനയം മാത്രം തെരഞ്ഞെടുക്കുന്നു….മലയാളത്തില്‍ ക്ലച്ച് ആയാല്‍ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്കു പോകുന്നു…കാരണം പണം കൂടുതല്‍ കിട്ടുമല്ലോ…പിന്നെ കല്ല്യാണം കഴിഞ്ഞാല്‍ എന്റെ ഭര്‍ത്താവിന് ഇതൊന്നും ഇഷ്ടമല്ലാ എന്നും പറഞ്ഞു ഫീല്‍ഡ് വിട്ടു പോകുന്നു…..

അപൂര്‍വ്വം ചില സ്ത്രീകള്‍ സംവിധായകരായ് വരുമ്പോള്‍ അവരുടെ സിനിമയിലും നായിക മിഡിയും, ഗ്ലാമര്‍ രംഗങ്ങളും കാണിക്കുന്നു….1996 ല്‍ മീരാ നായര്‍ എന്ന സ്ത്രീ സംവിധായിക ആയി ചെയ്ത കാമസൂത്ര എ ടെയ്ല്‍ ഓഫ് ലൗവ് നിരവധി സെക്‌സ് സീനുകള്‍ കൊണ്ടു സമ്പന്നമാണ്…

കാരണം ആണുങ്ങളെ ആകര്‍ഷിച്ച് തിയറ്ററില്‍ കയറ്റുവാന്‍ ഗ്ലാമര്‍ വേണമെന്നാണ് ആ സ്ത്രീ ചിന്തിച്ചത്….തന്റെ കസ്റ്റമേര്‍സ് പുരുഷന്മാരാണെന്ന് അവര്‍ ചിന്തിച്ചു…

മറ്റു ചില സ്ത്രീകള്‍ സംവിധാനം ചെയ്ത മലയാള സിനിമകളിലും നായികമാര്‍ അല്‍പസ്വല്‍പം ഗ്ലാമര്‍ വേഷം അണിഞ്ഞിട്ടുണ്ട്….ഒരു സിനിമയിലെ നായിക പുകവലിക്കുകയും, മദ്യം കഴിക്കുന്നതായും സ്ത്രീയായ സംവിധായിക നമ്മുക്ക് ഈ അടുത്ത കാലത്തു കാണിച്ചു തന്നു….ഇതൊന്നും തെറ്റല്ല. ..ബിസിനസ്സ് നടക്കുവാന്‍ ചെയ്യുന്നതാണ്…

ഒന്നുകില്‍ വിവാഹ ശേഷം അഭിനയം നിറുത്തിയാലും സ്ത്രീകള്‍ സാങ്കേതികവശം കൂടി പഠിച്ച് തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും ആയി അധികം ബിസിനസ്സ്, മാര്‍ക്കറ്റിങ് നോക്കാതെ 100% മാന്യമായ സിനിമാ ചെയ്യുക….അല്ലെങ്കില്‍ സ്ത്രീകളെ മാന്യമായല്ലാതെ (കുളി സീന്‍, കിടപ്പറ, ഗ്ലാമര്‍ ഡ്രസ്, പുകവലി, മദ്യപാനം, ദ്വയാര്‍ത്ഥം പറയുക, ചുംബനം, ആലിംഗനം etc etc) ചിത്രീകരിക്കുന്ന സിനിമയില്‍ അഭിനയിക്കില്ലെന്ന്.

ഇന്ത്യാ മഹാ രാജൃത്തെ എല്ലാ പെണ്‍കുട്ടികളും ഒരു തീരുമാനത്തിലെത്തുക…അതോടെ എല്ലാ പ്രശ്‌നങ്ങളും തീരും…..
ഒന്നുകില്‍ സിനിമയില്‍ കലയൊന്നും നോക്കാതെ ബിസിനസ്സായ് മാത്രം കാണുക…To live and to let live…ഒരാളെയും, ഒരു വിഭാഗത്തേയും ബുദ്ധിമുട്ടിക്കുന്ന ഒന്നും. സിനിമയില്‍ ഉണ്ടാകരുത് ….അത്രേ ഉള്ളൂ…

ഇതിനൊന്നും വയ്യെങ്കില്‍ നിലവിലുള്ള സാഹചര്യം തുടരും….ആരും കലയോടൊ,സിനിമയോടൊ, സാഹിത്യത്തോടൊ, സംഗീതത്തോടൊ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമാ നിര്‍മ്മിക്കുന്നത്… എന്റമ്മേടെ ജിമിക്കി കമ്മല്‍; പാട്ട് എത്രയോ സ്ത്രീകള്‍ ഏറ്റു പാടിയില്ലേ….കാരണം സിനിമാ പാട്ടിനെ ആ രീതിയില്‍ മാത്രം എടുത്താല്‍ മതി…സ്ത്രീ വിരുദ്ധത തോന്നുന്ന പാട്ടായാലും സിനിമയായാലും സ്ത്രീകളും അവയുടെ ബിസിനസ്സു വിജയിപ്പിക്കുവാന്‍. സഹായിക്കുന്നു….അപ്പോള്‍ തുടര്‍ന്നും അതൊക്കെ തന്നെ അവര്‍ക്കു കിട്ടി കൊണ്ടിരിക്കും….

സിനിമയും, യൂട്യൂബ് വിഡിയോസും ഉം 92% പുരുഷന്മാരും 8% മാത്രം സ്ത്രീകളും ആണ് Customers ആയി വരുന്നത്….ഇതൊരു പക്കാ ബിസിനസ്സാണ്….ആണുങ്ങളായ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ അവര്‍ ഏതറ്റം വരേയും പോകും…നിങ്ങള്‍ അതെല്ലാം സഹിച്ചോളൂ….അല്ലെങ്കില്‍.

സീരിയല്‍ കണ്ടു അഡ്ജസ്റ്റ് ചെയ്‌തോളൂ…..

എത്രയോ ദ്വയാര്‍ത്ഥ പ്രയോഗമുള്ള കോമഡി സിനിമകള്‍ കണ്ടു ഇവിടുത്തെ സ്ത്രീകളും കൈയടിച്ചിട്ടുണ്ട്….അതുകൊണ്ടാണ് പല മൂന്നാം കിട സെക്‌സ് കോമഡി പടങ്ങളും ഇവിടെ സൂപ്പര്‍ ഹിറ്റ് ആയതും….അതും മറക്കരുത്…സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കുന്ന ചില സിനിമകള്‍ അപൂര്‍വം ആയി വരാറുണ്ട്….അവയെയും സ്ത്രീ ഓഡിയന്‍സ് പ്രമോട്ട് ചെയ്യണം….കാണണം….

മലയാള സിനിമ മാറില്ല….വേണങ്കില്‍ പ്രേക്ഷകര്‍ക്ക് മാറി ചിന്തിച്ച് സിനിമയെ മാറ്റാം..അത് നിങ്ങളുടെ കയ്യിലാണ്. എല്ലാവര്‍ക്കും നല്ലത് വരട്ടെ….

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top