Latest News

പറക്കാന്‍ ആഗ്രഹിക്കുന്നവന് ചിറകുകള്‍ നല്‍കാനുള്ള ഒരു മനസ്സ് അദ്ദേഹത്തിനുണ്ട്; ദിലീപേട്ടാ നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് സംവിധായകന്‍ ദിലീപ് മേനോന്‍

പറക്കാന്‍ ആഗ്രഹിക്കുന്നവന് ചിറകുകള്‍ നല്‍കാനുള്ള ഒരു മനസ്സ് ദിലീപേട്ടനുണ്ടെന്ന് സംവിധായകന്‍ ദിലീപ് മേനോന്‍. ആന അലറലോടലറല്‍ എന്ന സിനിമയുടെ സംവിധായകന്‍ ദിലീപ് മേനോനാണ് ഇപ്പോള്‍ ജനപ്രിയ നായകന്‍ ദിലീപിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

വീനിത് ശ്രീനിവാസനെ നായകനാക്കി ദിലീപ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം ആനഅലറലോടലറല്‍ കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു. ചിത്രത്തില്‍ ശേഖരന്‍കുട്ടിയെന്ന ആന സുപ്രധാന കഥാപാത്രമാണ്. ശേഖരന്‍കുട്ടിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് അണ്. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഞങ്ങളുടെ ശേഖരന്‍കുട്ടിക്ക് ചിറകുകള്‍ മുളച്ചുവെന്നും ദിലീപേട്ടനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

സുഹൃത്തുക്കളെ,
ഇന്നലെ, നാളുകളുടെ കാത്തിരിപ്പിന്റെ ഫലം ഉണ്ടായി. ഞാന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ആന അലറലോടലറല്‍’ റിലീസായി. കഥയിലെ ഹാഷിമിനും പാര്‍വതിയ്ക്കും വേലായുധനും മുസ്ലിയാര്‍ക്കും പത്രോസിനും ഉപ്പുമ്മയ്ക്കും സ്‌ക്രീനില്‍ ജീവന്‍ വച്ചത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പ്രത്യേകിച്ചും ശേഖരന്‍കുട്ടിയുടെ ശബ്ദം. സ്‌ക്ര്ര്രിപ് ചെയ്യുന്ന സമയം മുതലേ എല്ലാവരും ചോദിച്ചിരുന്നു ആര് ശേഖരന്‍കുട്ടിക്ക് ശബ്ദം നല്‍കും?

ഉത്തരം മനസ്സില്‍ അന്നേ ഉണ്ടായിരുന്നു. എങ്കിലും ആരോടും പറഞ്ഞില്ല. അദ്ദേഹത്തോട് തന്നെ നേരില്‍ കണ്ടു കാര്യം പറഞ്ഞു. പറക്കാന്‍ ആഗ്രഹിക്കുന്നവന് ചിറകുകള്‍ നല്‍കാന്‍ ഒരു മനസ്സ് വേണമല്ലോ? ആ മനസ്സ് അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഞങ്ങളുടെ ശേഖരന്‍കുട്ടിക്ക് ചിറകുകള്‍ മുളച്ചു. ഒപ്പം എന്റെ സ്വപ്നങ്ങള്‍ക്കും നന്ദി… അല്ല കടപ്പെട്ടിരിക്കുന്നു….നമ്മുടെ ദിലീപേട്ടനോട്.
ആദരവോടെ
ദിലീപ് മേനോന്‍

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top