Bollywood

തുമാരി സുലു തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു;നായിക ജ്യോതിക.

ബോളിവുഡില്‍ തകര്‍പ്പന്‍ വിജയം നേടിയ തുമാരി സുലു തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. വിദ്യാ ബാലന്‍ തകര്‍ത്തഭിനയിച്ച കഥാപാത്രമായി തമിഴിലെത്തുന്നത് ജ്യോതികയാണ്. ജോയുടെ ഭര്‍ത്താവും നടനുമായ സൂര്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ജ്യോതികയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ മൊഴിയുടെ സംവിധായകന്‍ രാധാ മോഹനാണ് സുലുവിനെ തമിഴിലെത്തിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല

MOST POPULAR

To Top