Celebrity Talks

തന്‍റെ പുതിയ സിനിമയില്‍ മമ്മൂട്ടി മുഖ്യമന്ത്രിയാകും; പക്ഷേ പിണറായി ആകില്ല.

തന്‍റെ പുതിയ സിനിമയില്‍ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനായല്ല അഭിനയിക്കുന്നതന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ചിത്രത്തിന്‍റെ കഥയ്ക്ക് പിണറായി വിജയനുമായി യാതൊരു ബന്ധവുമില്ലെന്നും സന്തോഷ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. മമ്മൂട്ടി പിണറായി വിജയനാകുമോ എന്നായിരുന്നു രണ്ടുദിവസമായി കേരളം ചോദിക്കുന്ന ചോദ്യം. ഇതിന് തുടക്കമിട്ടതാകട്ടെ ഒരു പോസ്റ്ററും. ‘സഖാവ് പി.വി’ എന്ന പേരിലുള്ള ഒരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പുതിയ ചർച്ചകള്‍ക്കും ആകാംക്ഷകള്‍ക്കും വഴിമരുന്നിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപ സാദൃശ്യത്തോടെയാണ് മമ്മൂട്ടിയുടെ ചിത്രം പ്രചരിക്കുന്നത്. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന സന്തോഷ് വിശ്വനാഥ് ചിത്രം പ്രഖ്യാപിച്ചതും സഖാവ് പി.വി എന്ന പോസ്റ്ററിന്റെ വിശ്വാസ്യത കൂട്ടി.

 

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top