Bollywood

തനിക്ക് അപൂർവ്വ രോഗമെന്ന് ഇർഫാൻ ഖാൻ ട്വിറ്ററിൽ.

ആരാധകരെ ഒന്നടക്കം നിരാശയിലാഴ്ത്തുന്ന ട്വീറ്റുമായി ബോളിവുഡ് താരം ഇർഫാൻ ഖാൻ. തനിക്ക് അപൂർവ്വ രോഗമുണ്ടെന്നും എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും താരം ട്വീറ്ററിലൂടെ അഭ്യർത്ഥിച്ചു. ‘രോഗത്തെ കുറിച്ച് കേട്ട് താനും കുടുംബവും വല്ലാത്ത ഞെട്ടലിലാണ്. ജീവിതം ചിലപ്പോൾ അങ്ങനെയാണ്. ഉറങ്ങിയെഴുന്നേൽക്കുന്നത് ഞെട്ടലോടെയാവും. കഴിഞ്ഞ പതിനഞ്ചു ദിവസം എന്റെ ജീവിതം സന്ദിഗ്ധാവസ്ഥയിലായിരുന്നു. വേറിട്ട കഥകൾ തേടി നടക്കുമ്പോൾ ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. അതൊരു വേറിട്ട രോഗത്തിലേയ്ക്ക് എന്നെ എത്തിക്കുമെന്ന്. പ്രത്യാശ കൈവിട്ടിട്ടില്ല.

MOST POPULAR

To Top