Celebrity Talks

ട്യൂഷന്‍ പഠിപ്പിച്ച മാഷ് പാവടയ്ക്കിടയിലൂടെ കൈയിട്ടതിന് പോലീസ് സ്‌റ്റേഷനില്‍ പോകേണ്ടതായിരുന്നു, എന്റെ പിഴ: സജിത മഠത്തില്‍

കേരളത്തില്‍ റീമ കല്ലുങ്കല്‍ തുടങ്ങി വച്ച മീ ടൂ ക്യാമ്പയില്‍ വൈറലായി കഴിഞ്ഞു. മീ ടൂ ക്യാമ്പയിന്റെ ഭാഗമായ സജിത മഠത്തിലിനു സോഷില്‍ മീഡിയയില്‍ നിന്നു നേരിടേണ്ടി വന്നതു രൂക്ഷ വിമര്‍ശനവും പരിഹാസവുമായിരുന്നു. എന്നാല്‍ പരിഹാസത്തിനു വിമര്‍ശനത്തിനും മറുപടിയുമായി സജിത മഠത്തില്‍ മറ്റൊരു പോസ്റ്റും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. തന്റെ സുഹൃത്തു പങ്കുവച്ച് പോസ്റ്റ് അതേ പടി ഷെയര്‍ ചെയ്യുകയായിരുന്നു എന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് എരിവും പുളിയും ചേര്‍ത്തു വാര്‍ത്തയാക്കിയെന്നും സജിത മഠത്തല്‍ പറയുന്നു. സജിതയുടെ പോസ്റ്റ് ഇങ്ങനെ. 

എന്റെ പിഴ
എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകൾക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാൻ #Metoo കാമ്പയിനിങ്ങിൽ പങ്കെടുക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാൻ എന്റെ പേജിലും ചേർത്തു. പിന്നീട് ഒട്ടനവധി സ്തീകൾ അതേ പോസ്റ്റ് ഷെയർ ചെയ്തു. ഓൺലൈൻ മാധ്യമങ്ങൾ പതിവുപോലെ കൂടുതൽ എരിവുകയറ്റി വാർത്തകൾ ചമഞ്ഞു. ഇപ്പോൾ എന്റെ പോസ്റ്റിെന്റ കമന്റുകളിൽ വലിയ പങ്കും “വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി “തുടങ്ങിയ ആക്രോശങ്ങളാണ്
“എന്തു പറ്റി “എന്ന സ്നേഹാന്വേഷണങ്ങൾ വെറെയും ‘എന്റെ സുഹുത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാൻ യോജിക്കുന്നതിനാലാണ് ഞാൻ അത് പോസ്റ്റിയത്.
ക്ഷമിക്കണം എന്റെ പിഴ ഡാൻസ് ക്ലാസ്സ് വിട്ടു വരുമ്പോൾ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം എന്റെ പിഴ ബസ്സിൽ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയിൽ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ . എന്റെ പിഴ ട്യൂഷ്യൻ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പോലീസ് സ്റ്റേഷനിൽ പോവേണ്ടതായിരുന്നു.
എന്റെ പിഴ ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരൻ വാട്ട്സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകൾ എഴുതിയത് എന്റെ പിഴ തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയി ട്ട്അമർത്താൻ ശ്രമിച്ചത് എന്റെ പിഴ ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡിൽ പകൽ നടന്നു പോയ എന്നെ ‘മദ്യപിച്ച ആൺകൂട്ടം കയറി പിടിച്ചതും ഞാൻ ഓടി രക്ഷപ്പെട്ടതും എന്റെ പിഴ ഇപ്പോൾ അവൾക്കൊപ്പം നിൽക്കുന്നതിന് നിങ്ങൾ ചൊരിയുന്ന ഈ തെറിയും ഭീഷണിയും എന്റെ പിഴ

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top