Latest News

ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്;മേജർ രവിയുടെ പ്രതികരണം വീണ്ടും ചൂടുപിടിപ്പിക്കുന്നു

സോഷ്യല്‍ മീഡിയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിവാദ ഓഡിയോ ക്ലിപ്പില്‍ വിശദീകരണവുമായി സംവിധായകനും നടനുമായ മേജര്‍ രവി. ഒരു ഗ്രൂപ്പില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പറഞ്ഞ കാര്യങ്ങളുടെ എഡിറ്റു ചെയ്ത ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അത് ഇത്രമാത്രം പ്രശ്‌നമാക്കുന്നത് എന്തിനാണെന്നും താന്‍ പറഞ്ഞതില്‍ എന്ത് വര്‍ഗീയതയാണ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ‘ഹിന്ദുക്കള്‍ ഉണരണം’ എന്ന് മേജര്‍ രവി ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പാണ് വലിയ വിവാദത്തിന് വഴിവെച്ചത്. സിനിമാ രംഗത്തുള്ളവര്‍ തന്നെ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

‘ഹിന്ദുക്കളോട് ഉണരണം’ എന്ന് ഞാന്‍ പറഞ്ഞതില്‍ എന്ത് വര്‍ഗ്ഗീയതയാണ് കാണുന്നത്. ഹിന്ദുക്കളോട് ഉണര്‍ന്ന് മറ്റ് മതക്കാരെ വെട്ടികൊല്ലാന്‍ പറഞ്ഞോ…? മൈക്കു വെച്ച് ഹിന്ദുക്കളെ ഉണരുവില്‍ എന്ന് കവലപ്രസംഗം നടത്തിയോ…? ‘സഖാക്കളെ ഉണരുവില്‍’ എന്നു പറഞ്ഞാല്‍ അതും യുദ്ധ പ്രഖ്യാപനമാവില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top