Bollywood

ചിലർക്ക് വഴങ്ങാതെ നോ പറഞ്ഞാൽ ഗോൾഡൻ ചാൻസ് വരെ ഇല്ലാതാകും; പുതിയ വെളിപ്പെടുത്തലുകളുമായി ശ്രദ്ധ കപൂർ

തോല്‍വിയിലൂടെ ലഭിച്ച അനുഭവങ്ങളാണെന്ന് തന്റെ ജയമെന്ന് ശ്രദ്ധാകപൂര്‍. പൊതുവില്‍ പരാജയം എന്നത് സഹജമാണെന്നിരിക്കെ, എനിക്കത് സ്വാഭാവികമായി കരുതാനാവില്ല. ആദ്യകാലങ്ങളില്‍ എനിക്കു സംഭവിച്ച പരാജയങ്ങള്‍ എന്നെ ഒരുപാട് വേദനിപ്പിക്കുകയുണ്ടായി. ഭാവിയെക്കുറിച്ചുള്ള ആശങ്കയും എന്നെ പിന്തുടരുകയുണ്ടായി. അതിനു ശേഷം തുടര്‍ച്ചയായുള്ള വിജയങ്ങളാണ് എന്നെ സമാധാനത്തിന്റെ പാതയിലേക്ക് നയിച്ചുതുടങ്ങിയത്. ഒരു നടിയായതിലൂടെ പലതും നഷ്ടപ്പെട്ടു. സാധാരണയായി പുറത്തുപോയി വരാന്‍ കഴിഞ്ഞിരുന്നില്ല. കൂട്ടുകാരികളുമായി കറങ്ങിനടക്കാന്‍ കഴിഞ്ഞിരുന്നില്ല. എനിക്ക് തെരുവിലെ പാനി പൂരി ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോള്‍ അതെനിക്ക് ഭക്ഷിക്കാന്‍ കഴിയുന്നില്ല. കാറില്‍ സഞ്ചരിക്കുമ്പോള്‍ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നോക്കി വെള്ളമിറക്കാനേ കഴിയുന്നുള്ളു.

എന്റെ പ്രിയപ്പെട്ട ഡോഗ് ഷൈലിയോടൊപ്പം സന്തോഷത്തോടെ വാക്കിംഗിന് പോകാന്‍പോലും കഴിയുന്നില്ല. ചില സമയങ്ങളില്‍ എനിക്ക് ഇരട്ടമുഖങ്ങള്‍ ഉണ്ടായിരുന്നാല്‍ മതിയായിരുന്നു എന്ന് ആശിച്ചു പോകാറുണ്ട്. ഒരു നടിയായിരുന്നില്ല എങ്കില്‍ ഈ സൗകര്യമൊക്കെ എനിക്ക് അനുഭവിക്കാമായിരുന്നു. സാധാരണ പെണ്ണായിരിക്കാന്‍ കഠിനമായ അദ്ധ്വാനവും ശ്രമങ്ങളൊന്നും ആവശ്യമായി വരുന്നില്ല. അവള്‍ക്കു സന്തോഷകരമായ പലതും അനുഭവിക്കാന്‍ കഴിയും. പക്ഷേ ജീവിതത്തില്‍ ഉന്നതങ്ങളില്‍ എത്തിച്ചേരണമെങ്കില്‍ വളരെയേറെ ത്യാഗങ്ങള്‍ അനുഭവിക്കേണ്ടതുണ്ടെന്ന് ശ്രദ്ധ പറയുന്നു.

പ്രശസ്ത നടിയാകണമെങ്കില്‍ നമ്മള്‍ ഒരുപാട് കടമ്പകള്‍ കടന്നുചെല്ലണം. നിര്‍ണായകമായ ചല സന്ദര്‍ഭങ്ങളില്‍ ചിലര്‍ക്ക് വഴങ്ങാതെ ‘നോ’ പറഞ്ഞുകഴിഞ്ഞാല്‍ ചില ഗോള്‍ഡന്‍ ചാന്‍സ് വരെ നഷ്ടപ്പെട്ടെന്നിരിക്കും

 

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top