Bollywood

ചലച്ചിത്രതാരം ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്!

ചലച്ചിത്രതാരം ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ശരീരത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യവും കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും.ദുബൈയില്‍ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ അവര്‍ അബദ്ധത്തില്‍ മുങ്ങിമരിച്ചുവെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതായി പൊലീസ് വിശദീകരിച്ചു. അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങിയതായിരിക്കാം എന്നാണ് പ്രാഥമിക സൂചനകള്‍. കേസ് തുടര്‍ നടപടികള്‍ക്കായി ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അന്വേഷണം തടസമാകില്ല എന്നാണ് സൂചന. ഇന്ന് ബന്ധുക്കള്‍ക്കും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ മൃതദേഹം കാണാന്‍ അവസരം നല്‍കി. ഫോറന്‍സിക് റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് കൈമാറിയാല്‍ എംബാമിങ് നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാം.

MOST POPULAR

To Top