Entertainment

കേരള സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു- മികച്ച നടൻ ഇന്ദ്രൻസ്

കേരള സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാതി എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ഇന്ദ്രൻസ് മികച്ച നടനായി . കുഞ്ഞുങ്ങളുടെ നിലവിളിയില്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ വേട്ടയാടപ്പെട്ട ഒരാളുടെ ആത്മവിചാരണയുടെ കഥ പറയുന്ന ‘പാതി’ എന്ന ചിത്രം.ഉപ്പും കയ്പും നിറഞ്ഞ ജീവിതത്തോടുള്ള മധുര പ്രതികാരമാണ് യുവ സിനിമസംവിധായകൻ ചന്ദ്രൻ നരിക്കോടിന് ഈ സിനിമ.
അവസാന റൗണ്ടിൽ കടുത്ത മത്സരവുമായി ഫഹദ് ഫാസിലും ഉണ്ടായിരുന്നു.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ഫഹദ് മത്സരരംഗത്തുണ്ടായിരുന്നത്.

പാതി എന്ന ചിത്രം മുന്നോട്ടുവെക്കുന്ന ചോദ്യങ്ങൾ നിരവധിയാണ്. നമ്മുടെ ചുറ്റുപാടിൽ നടക്കുന്ന ഭ്രൂണഹത്യ എന്ന അറുകൊലയെക്കുറിച്ചാണ് ചിത്രം പ്രധാനമായും സംവദിക്കുന്നത്. ഭ്രൂണഹത്യക്ക് ശ്രമിച്ചിട്ടും കുട്ടി മരിച്ചില്ലെങ്കിൽ പിന്നീട് അവർ എങ്ങനെജീവിക്കുന്നു എന്ന പച്ച യാഥാർഥ്യത്തിലേക്കുള്ള അന്വേഷണമാണ് പാതിയിലൂടെ സംവിധായകൻ പറയുന്നത്. തെയ്യം കെട്ടുന്ന അഥവാ തെയ്യത്തിന് മുഖമെഴുതുന്ന മലയ സമുദായം മുമ്പ് നടത്തിവന്നിരുന്ന നാട്ടുവൈദ്യവും സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മലബാറിലെ തെയ്യങ്ങളുടെയും തെയ്യക്കഥകളുടെയും പശ്ചാത്തലത്തിൽതകർന്നടിയുന്ന സ്വപ്നങ്ങളെക്കുറിച്ച് പാതി പറയുമ്പോൾ പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രൻസും ജോയ് മാത്യുവും കലാഭവൻ ഷാജോണും രംഗത്തെത്തുന്നു.

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top