Latest News

കുടുംബ സിനിമ “പൈക്കുട്ടി” ക്കു A സര്ട്ടിഫിക്കററ്. കാരണം കേട്ട നിര്‍മ്മാതാവ് ഞെട്ടി….

മലയാള സിനിമാ ചരിത്രത്തില്‍ ഒരു പൈക്കിടാവിനെ നായികയാക്കി അണിയിച്ചൊരുക്കിയ ‘ പൈക്കുട്ടി’ക്കു സെന്‍സര്‍ ബോര്‍ഡു (CBFC) നല്‍കിയത് A സര്ട്ടിഫിക്കററ്.

എന്ത് കൊണ്ടു? നിര്‍മ്മാതാവിന്റെ സംശയങ്ങള്‍ ഇനിയും ബാക്കി. പശു നമ്മുടെ ദേശീയ മൃഗമാണോ? പശു വസ്ത്രം ധരിക്കാതെ അഭിനയിച്ചതിനാലാണോ? ഷക്കീല അഭിനയിച്ച ആ ചിത്രത്തിനും പശു അഭിനയിച്ച ഈ ചിത്രത്തിനും A സര്ട്ടിഫിക്കററ് നല്‍കിയതിലൂടെ എന്താണ് സെന്‍സര്‍ ബോര്‍ഡു നല്‍കുന്ന സന്ദേശം? ഒന്നും മനസ്സിലാകാതെ നിര്‍മ്മാതാവ് കുഴഞ്ഞു.

ചിത്രത്തില്‍ നിന്നും പശു അഭിനയിച്ച പല ഭാഗങ്ങളും ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡു നിര്‍ദേശിച്ചു. 20- ഓളം രംഗങ്ങള്‍ മാറ്റപ്പെട്ടു. എന്നിട്ടും കിട്ടിയതു A സര്ട്ടിഫിക്കററ്. ഇതേ ചിത്രം അറബ് രാജ്യമായ കുവൈറ്റില്‍ സെന്‍സര്‍ ചെയ്തപ്പോള്‍ ക്ലീന്‍ U സര്ട്ടിഫിക്കററ് ആണ് കിട്ടിയത് എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചിത്രം കുവൈറ്റില്‍ മെയ് 24-നു റിലീസ് ചെയ്യുന്നു.

ഗ്രാമീണ നന്മകളുടെ കഥ പറയുന്ന ഒരു മനോഹര ചിത്രമാണ് പൈക്കുട്ടി.. മമ്മൂട്ടിയുടെ പാലേരി മാണിക്ക്യത്തിലൂടെ ശ്രദ്ധ നേടിയ അനുഗ്രഹീത കലാകാരന്‍ പ്രദീപ്‌ നളന്ദ നായകനായും ഒപ്പം ഒരു കൂട്ടം നാടക കലാകാരന്മാര്‍ കൂടി വേഷമിടുന്ന ഈ സിനിമ മെയ്- 25 മുതല്‍ കേരളത്തിലെ തിയെറ്റെറുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

നന്ദു വരവൂര്‍ സംവിധാനം ചെയ്തു, ക്രിസ്റ്റല്‍ മീഡിയക്ക്‌ വേണ്ടി ബൈജു മാഹിയും സുഭാഷ് രാമനാട്ടുകരയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ബീബാ ക്രിയേഷന്‍സ് കേരളത്തിലെ തിയെറ്റെറുകളില്‍ എത്തിക്കുന്നു.

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top