Celebrity Talks

ഓസ്കാർ തിളക്കം.

13 നോമിനേഷനുമായെത്തിയ ‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ നാല് പുരസ്കാരങ്ങളുമായാണ് ഇത്തവണത്തെ ഓസ്കറില്‍ തിളങ്ങിയത് . ക്രിസ്റ്റഫര്‍‌ നോളന്റെ ഡന്‍കിര്‍ക്ക് സാങ്കേതിക വിഭാഗത്തിലെ മൂന്ന് പുരസ്കാരം സ്വന്തമാക്കി. മറ്റ് എട്ട് ചിത്രങ്ങളെ പിന്തള്ളിയാണ് ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രമായത്. ഒരു പക്ഷേ വലിയ വിവാദങ്ങളുണ്ടാക്കാതിരിക്കാനുള്ള ഓസ്ക്‍ര്‍ സമിതിയുടെ സൂക്ഷ്മമായ തെരഞ്ഞെടുപ്പെന്നും വിലയിരുത്താം. 1961ലെ ശീതകാലത്തിന്റെ പശ്ചാത്തലത്തി ഗില്‍ര്‍മോ ഡെല്‍ ടോറോയൊരുക്കിയ ചിത്രം ഭ്രമാത്മകമായ ഒരു പ്രണയ കഥയാണ് പറഞ്ഞത്.

രണ്ടാം ലോക മഹായുദ്ധ കാലത്തെ ഡന്‍കിര്‍ക്ക് കുടിയൊഴിപ്പിക്കലിന്റെയും പലായനത്തിന്റെയും കഥ പറഞ്ഞ ഡന്‍കിര്‍ക്ക് സാങ്കേതിക വിഭാഗത്തിലെ മൂന്ന് പുരസ്കാരങ്ങളാണ് നേടിയെടുത്തത്. ഫിലിം എഡിറ്റിങ്ങ്, സൌണ്ട് എഡിറ്റിങ്, ശബ്ദ മിശ്രണം, തുടങ്ങിയ വിഭാഗങ്ങളിലാണ് ഡന്‍കിര്‍ക്കിന് പുരസ്കാരത്തിളക്കം.

MOST POPULAR

To Top