Celebrity Talks

ഒമര്‍ ലുലുവിന്റെ അഡാര്‍ സുന്ദരി പ്രിയ വാര്യരുടെ ആരാധകര്‍ക്ക് ഇതാ മറ്റൊരു സന്തോഷവാര്‍ത്ത


പുരികക്കൊടി പൊക്കി കണ്ണിറുക്കിയ പെണ്‍കുട്ടിക്കു പിറകെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഒമര്‍ ലുലുവിന്റെ അഡാര്‍ സുന്ദരി പ്രിയ വാര്യരുടെ ആരാധകര്‍ക്ക് ഇതാ മറ്റൊരു സന്തോഷവാര്‍ത്ത. ഇന്‍സ്റ്റഗ്രാം പരസ്യത്തിലഭിനയിക്കുന്ന ആദ്യ മലയാളി സെലിബ്രിറ്റി എന്ന നേട്ടമാണ് പ്രിയ സ്വന്തമാക്കിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് പ്രിയ പരസ്യ രംഗത്തേക്ക് ചുവടു വെച്ചിരിക്കുന്നത്. ഉപയോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച്‌ സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്യുന്ന മാര്‍ക്കറ്റിങ് രീതിയെയാണ് ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങ് എന്നു പറയുന്നത്

MOST POPULAR

To Top