Celebrity Talks

ആഷിക് അബുവിന്റെ മായാനദിയെ പ്രശംസിച്ച് മോഹന്‍ലാല്‍.

ടൊവിനോ തോമസ് ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിക് അബു ഒരുക്കിയ മായാനദി 75 ദിവസം പിന്നിട്ട വേളയില്‍ ചിത്രത്തെ പുകഴ്ത്തി മോഹന്‍ലാല്‍ രംഗത്തെത്തി.

യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങളും സാഹചര്യങ്ങളുമുള്ള മനോഹരമായ പ്രണയ സിനിമയാണ് മായാനദിയെന്ന് മോഹന്‍ലാല്‍. സിനിമയെ സംവിധായകന്‍ സമീപിച്ച രീതിയും തനിക്കൊരുപാട് ഇഷ്ടമായെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സിനിമയുടെ 75ാം ദിവസം ആഘോഷിക്കുന്ന വേളയില്‍ ഈ സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു. അവരുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ ചിത്രമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top